കുമാരേട്ടന് റേഷന്‍കട തുറന്നു. പതിവുപോലെ ചില അപശബ്ദങ്ങളുമായി ഒരുകൂട്ടം എലികള്‍ അതിലേയും ഇതിലേയും ഓടി....അതുകണ്ടപ്പോള്‍ അവറ്റകളെല്ലാം കൂടി തന്നെ നോക്കി കൊഞ്ഞനം കുത്തുന്നതുപോലേ കുമാരേട്ടനു തോന്നി. അവയുടെ ശബ്ദം ഈ ഭൂമുഖത്ത് ഏറ്റവും വെറുക്കുന്നത് ഒരുപക്ഷേ കുമാരേട്ടനാവാം.
ഇന്നെന്തായാലും പാക്കരന്റെ വീട്ടില്‍നിന്ന് ഒരു പൂച്ചയെ കൊണ്ടുവന്നിട്ടു തന്നെ കാര്യം മനസ്സിലോര്‍ത്തു. ഉടന്‍ തന്നെ കടപൂട്ടി പാക്കരന്റെ വീട്ടില്‍ ചെന്ന് വെളുപ്പും കറുപ്പും നിറമുള്ള ഒരു പൂച്ചക്കുട്ടിയെ കൊണ്ടു വരുമ്പോള്‍ കുമാരേട്ടന് മനസ്സിലോര്‍ത്തു ഇനിയെങ്കിലും എനിക്കൊരു സ്വസ്ഥതയുണ്ടാകുമല്ലോ... എലികളോടുള്ള ദേഷ്യമാവാം വഴിമധ്യേ കാറിത്തുപ്പുകയും, പല്ലുകടിക്കുകയും, ഇടയ്ക്കിടയ്ക് പൂച്ചയെ ഉമ്മവയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു.
കുമാരേട്ടന് കടയിലുള്ളപ്പോഴെല്ലാം ചിമ്മൂ... എന്ന ഒറ്റവിളിയില്‍ പൂച്ചക്കുട്ടി ഹാജര്‍...അങ്ങനെ അമിത സ്നേഹപരിലാളനയില്‍ ചിമ്മു കടയിലേ രാജ്ഞിയായി...
എലികളുടെ ശല്യം കുറഞ്ഞു തുടങ്ങി...ദിവസങ്ങള്‍ പലതു കടന്നുപോയി... ചിമ്മുവിനിത്തിരി ക്ഷീണമൊക്കെയായിത്തുടങ്ങി... കുമാരേട്ടനു കാര്യം മനസ്സിലായി. എലികളില്ലാത്ത ഒരു കടയെപ്പറ്റിയോര്ത്തപ്പോള് മനസ്സ് സന്തോഷംകൊണ്ട് തുള്ളിച്ചാടി...
അങ്ങനെ കാത്തു കാത്തിരുന്ന ആ ദിവസം വന്നു, ചിമ്മു ഒരമ്മയായി...
കുഞ്ഞുങ്ങളുടെ ശബ്ദം കേട്ടപ്പോള്‍ അരിച്ചാക്കുകളുടെ പുറകിലായി ചിമ്മു കിടക്കുന്ന സ്ഥലത്തേക്കോടിച്ചെന്നു നോക്കിയ കുമാരേട്ടന് കരയണോ ചിരിക്കണോ എന്നോര്‍ത്ത് ഒരു നിമിഷം ശങ്കിച്ചു നിന്നു.......
ആ പൂച്ചക്കുഞ്ഞുങ്ങള്‍ക്ക് എലിയുടെ മുഖമായിരുന്നു....
3 comments:
kollam ttoooo
nalla katha
ആരെയും മനസ്സില്‍ കണ്ട് എഴുതിയതല്ലല്ലോ? മ്മ്മ്...
പിന്നെ ഏതു കുഞ്ഞും ആദ്യ ദിവസം എലിയേപ്പോലിരിക്കും. അത് കുമാരേട്ടന് മറന്നു കാണും.!!
eli ude mukham alle...aby ude allallo ?? :-)
Post a Comment