Thursday 15 March, 2007

ദംശനം

തുളസ്സിക്കതിര്‍ ചൂടി തൂമന്ദഹാസവും
തൂമഞ്ഞിന്‍ വെണ്മയെഴുന്നൊരു ചേലയും
ശ്രീകോവില്‍ വാതില്ലക്കലെന്തേ നില്‍ക്കുന്നു
ശ്രീമാന്‍ കണ്ണുകള്‍ തുറക്കുന്നില്ലയോ
ഏകാകിയായി നില്‍ക്കുന്ന നിന്നില്‍
ഏകാഗ്രമായിരുന്നുവോ മാനസം
ശ്രീകോവില്‍ വലംവെച്ചഞ്ജലീ
ബദ്ധയായ് നില്‍ക്കുന്ന നിന്നുടെ മനസ്സിലെന്ത്
പൊയ്പ്പോയ നാളിലെ പൂക്കളങ്ങളോ
വന്നെത്തും നാളിലെ മഴവില്ലോ

ദര്‍ശനം കഴിഞ്ഞു മടങ്ങുന്ന വേളയില്‍
ദംശനമേറ്റതുപോലൊരു പക്ഷി ചിലച്ചു
കളിയാക്കലല്ലിത്‌ കളിവാക്കല്ലിത്
എന്തോ കാര്യമായ് ചൊല്ലിയതത്രേ
ഒരു നിമിഷം മാത്രമുയര്‍ന്ന നിന്‍ കണ്‍കളില്‍
ഒരിത്തിരി വെട്ടം അരിച്ചിറങ്ങിയോ
ഒരു നിമിഷമെങ്കിലുമാ വെട്ടത്തു നിന്നു നീ
ഓടി മറഞ്ഞതെന്തേ...

വീണ്ടുമാ പക്ഷി ചിലച്ചതെന്തിനോ
വികൃതിപ്പയ്യന്റെ കൈയ്യില്‍‍നിന്നും
പാഞ്ഞൊരാ കല്ലതിന്‍ ജീവനെടുത്തു
വെറുതേ കരയുവതെന്തേ നീ??
വേറൊരു പക്ഷി നാളെയും വരും
തൊഴുതുമടങ്ങുമ്പോള്‍ ചിലയ്ക്കുവാനായ്...

5 comments:

Sathees Makkoth | Asha Revamma said...

നന്നായിരിക്കുന്നു.

Unknown said...

good one nannayittundu
iniyum othiri ezhuthuka

ജാഫ് said...

എബിച്ചായാ..
‘ഒരിക്കലും മരിക്കാത്ത ഭൂമി‘യില്‍ തീര്‍ച്ചയായും ബാലാരിഷ്ടതകള്‍ നിഴലിക്കുന്നുണ്ട്.
പക്ഷേ അവിടെ നിന്നും ‘ദംശന’ത്തിലെത്തുമ്പോള്‍ താങ്കള്‍ തീര്‍ച്ചയായും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
ഇനിയും എഴുതുക.
സ്നേഹപൂര്‍വ്വം
ജാഫ്.

Shibu Nair said...

എബിച്ചായോ.. തുടക്കം നന്നായിരിക്കുന്നു.. ഇനിയും എഴുതൂ, സമയമുള്ളപ്പോള്‍ വായിക്കാം..

Aloshi... :) said...

കൊള്ളാം എബിചേട്ടൊ..... നന്നായിരിക്കുന്നു...
ഇനിയും പ്രെതീക്ഷിക്കുന്നു.. ഒരു പാട്...
ഒത്തിരി സന്തോഷത്തോടെ
അലോ