Friday 16 March, 2007

ഒരിക്കലും മരിക്കാത്ത ഭൂമി....

കിളിമകളെ കിളിമകളെ
കഥ പാടാന്‍ വരുമോ നീ
നിശയാം വസ്ത്രം ധരിച്ചു
നില്‍ക്കും ഭാരതാംബതന്‍ മടിത്തട്ടിതില്‍
ദേശാടനക്കിളികളേ പാടുവിന്‍ നിങ്ങളീ
ദേശത്തില്‍ അഭിമാന പാത്രങ്ങളാകുവിന്‍

സര്‍വ്വം സഹയാം ഭൂമീദേവീ
സര്‍വ്വവും വാണിടും നിന്നിലല്ലോ തായേ
അതിലൊരംശമാം ഭാരതാംബേ
നിന്‍ മണ്ണില്‍ത്തന്നെ പിറന്നു
വീണ ഞങ്ങളെത്രയോ ഭാഗ്യവാന്മാര്‍

അര്‍ഹതയില്ലായെങ്കിലും
മാപ്പിരക്കുന്നൂ തായേ നിന്നോടു
മനുഷ്യരാം ഞങ്ങളേവരും
മനുഷ്യാ നിനക്കൊരിക്കലും
മായ്‌ചു കളയാനാവുകില്ല
ഭൂമീദേവിയോടു ചെയ്ത
പാതകങ്ങളൊരിക്കലും..
കടിഞ്ഞാണില്ലാത്ത കുതിരകളെപ്പോലെ
പരാക്രമം കാട്ടുന്നു നിന്നോടു ഞങ്ങള്‍ - മനുഷ്യര്‍
ഒരിക്കലും മരിക്കാത്ത ഭൂമീ നിനക്കൊരു
ചരമഗീതമെഴുതി നിന്‍ മണ്ണില്‍
വലിയവനാകുന്നു മനുഷ്യന്‍

ഇനിയുമെനിക്കൊരു ജന്മ-
മുണ്ടാമെങ്കിലതു നിന്‍
മടിത്തട്ടിലായിരിക്കേണമെന്നു
മാത്രം ആഗ്രഹിക്കുന്നു ഞാന്‍....

(3.10.93-ല്‍ എഴുതിയതാണീ കവിത...ബലാരിഷ്ടതകള്‍ ഉണ്ടാകാം....)

2 comments:

Balu said...

എബിച്ചായാ,

അങ്ങനെ ബ്ലോഗറായി അല്ലെ?? എല്ലാം വായിച്ചു.. നന്നായിട്ടുണ്ട്.. ഇനിയും എഴുതുക..

പിന്മൊഴികളുമായി ഇവയെ ബന്ധിപ്പിച്ചില്ലേ??

Comment Notification email id

pinmozhikal@gmail.com

എന്ന് കൊടുക്കൂ.. [:)]

മയൂര said...

"കടിഞ്ഞാണില്ലാത്ത കുതിരകളെപ്പോലെ
പരാക്രമം കാട്ടുന്നു നിന്നോടു ഞങ്ങള്‍ - മനുഷ്യര്‍"
എബീ, നന്നായി. ഇനിയും പ്രതീക്ഷിക്കുന്നു ....